നവകേരള സൃഷ്ടിക്കായി കേരള സർക്കാരിനൊപ്പം മുഴുവൻ ജീവനക്കാരും അണി ചേരുക; കേരള NGO യൂണിയൻ – ജില്ലാ മാർച്ചും ധർണ്ണയും.
 

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള എന്‍.ജി.ഒ. യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഉജ്ജ്വല ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും നടന്നു. കണയന്നൂർ താലൂക്ക് പരിസരത്ത് നിന്ന് ആയിരക്കണക്കിന് ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടന്ന പ്രകടനം മറൈൻ ഡ്രൈവിൽ ധർണ്ണയോടു കൂടി സമാപിച്ചു. ബദൽ നയങ്ങളുമായി നവകേരള സൃഷ്ടിക്കായി മുന്നോട്ടു പോകുന്ന കേരള സർക്കാരിനൊപ്പം അണിചേരാൻ ജീവനക്കാരോട് ആഹ്വാനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറി ആർ.സാജൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.എ.അൻവർ സ്വാഗതവും ജോ.സെക്രട്ടറി എസ്.ഉദയൻ നന്ദിയും പറഞ്ഞു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ എന്നിവർ പങ്കെടുത്തു.കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക,കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുക,പി.എഫ്.ആർ.ഡി.എ.നിയമം പിൻവലിക്കുക;നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക,പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിൻമേൽ തുടർ നടപടികൾ സ്വീകരിക്കുക.,ജനോൻമുഖ സിവിൽ സർവ്വീസിനായി അണി നിരക്കുക,കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പുന: സംഘടിപ്പിക്കുക,വർഗ്ഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളയർത്തിയാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. 26.05.2022.