Kerala NGO Union

കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ മാർച്ച് ഇന്ന്

…………………………………
കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷബദൽ ഉയർത്തി പിടിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പുനപരിശോദന സമിതി റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുന:സംഘടിപ്പിക്കുക, വർഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചും ധർണ്ണയും ഇന്ന് നടക്കും. കാലത്ത് 11 മണിക്ക് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് സുൽത്താൻപേട്ട -ഐ.എം.എ ജംഗ്ഷൻ വഴി സിവിൽ സ്റ്റേഷന് മുന്നിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ്ണ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി.ഉഷ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 12 ഏരിയ കമ്മറ്റികളിൽ നിന്നായി ആയിരക്കണക്കിന് ജീവനക്കാർ മാർച്ചിലും ധർണ്ണയിലും പങ്കാളികളാകും.
മാർച്ചിൻ്റെ വിജയത്തിനായി ഏരിയകളിൽ വിപുലമായ പ്രചരണ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. ഏരിയ ജനറൽ ബോഡികൾ, യൂണിറ്റ് ജനറൽ ബോസികൾ, 81 യൂണിറ്റ് പൊതുയോഗങ്ങൾ, ഓഫീസ് വിശദീകരണ യോഗങ്ങൾ, വനിതാ യോഗങ്ങൾ, പി.ടി.എസ് യോഗങ്ങൾ എന്നിവ സംഘടിപ്പിച്ചു. ഓഫീസുകൾ കേന്ദ്രീകരിച്ച് നിരവധി ജീവനക്കാർ പങ്കെടുത്ത മാസ്സ്ക്വാഡുകളും, ജീവനക്കാരുടെ വീടുകളിൽ ഗൃഹസന്ദർശനവും സംഘടിപ്പിച്ചു.മാർച്ചും ധർണ്ണയും വിജയിപ്പിക്കണമെന്ന് യൂണിയൻ ജില്ലാ കമ്മറ്റി മുഴുവൻ ജീവനക്കാരോടും അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *