ജീവനക്കാരുടെ സർവീസ് സംബന്ധമായ വിഷയങ്ങൾക്കായി കേരള എൻജിഒ യൂണിയൻ തൃശൂർ ജില്ലാ സർവീസ് സെൻറർ ആരംഭിച്ചു.സർവീസ് സെൻറർ പ്രവർത്തനത്തിന്റെയും ജില്ലാ മീഡിയ സെന്റർ & മീഡിയ റൂം ന്റെയും ഉദ്ഘാടനം മാർച്ച് 11 വെള്ളി 3.30നു യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വി. പ്രഫുൽ* നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി വരദൻ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി P B ഹരിലാൽ, സംസ്ഥാന കമ്മിറ്റി അംഗം E നന്ദകുമാർ, ജില്ലാ ജോ സെക്രട്ടറി PG കൃഷ്ണകുമാർ, സുന്ദരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു