ജില്ലാ സമ്മേളനം സെമിനാർ നടത്തി

കേരള എൻ.ജി.ഒ.യൂണിയൻ കാസറഗോഡ് ജില്ലാ സമ്മേളനം 2021 ഡിസമ്പർ-19 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുകയാണ്
. രാജ്യത്തെ ഭരണാധികാരികൾ പൊതുമേഖലയെ കോർപ്പറേറ്റുകളുടെ കാൽക്കീഴിൽ അടിയറ വെക്കുകയാണ്. ആസ്തി വില്പനയുടെ പേരിൽ പൊതുസംവിധാനങ്ങളെ ആകെ തകർക്കുകയാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകാതെ മൂലധന ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നയത്തിനെതിരെ രാജ്യവ്യാപകമായി തൊഴിലാളികളുടെയും ജനവിഭാഗങ്ങളുടെയും പ്രതിഷേധങ്ങൾ ഉയർന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് സമ്മേളനത്തിൻ്റെ ഭാഗമായി ആസ്തി വില്പനയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്. വിദ്യാനഗർ യൂണിയൻ ഹാളിൽ നടന്ന പരിപാടിയിൽ പി.പി. കൃഷ്ണൻ (വൈസ് പ്രസിഡണ്ട് ആൾ ഇന്ത്യാ ഇൻഷുറൻസ് എം പ്ളോയിസ് അസോസിയേഷൻ) വിഷയം അവതരിപ്പിച്ചു.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി.ഉഷ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.ഭാനുപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.ഗംഗാധരൻ സ്വാഗതം പറഞ്ഞു.വി.ശോഭ നന്ദി പറഞ്ഞു.