ജി ശശിധരനെ അനുസ്മരിച്ചു. കേരള എൻ ജി ഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയും കെ ജി ഒ എ മുൻ സംസ്ഥാന കമ്മറ്റിയംഗവും കേരള സ്റ്റേറ്റ് പെർഷനേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റിയംഗവുമായിരുന്ന ജി ശശിധരനെ എഫ് എസ് ഇ ടി ഒ ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ അനുസ്മരിച്ചു. എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന പരിപാടി സി.ഐ ടി യു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ പരമേശ്വരൻ സംസ്ഥാന സെക്രട്ടറി പി.പി സന്തോഷ് കെ ജി ഒ എ സംസ്ഥാന സെക്രട്ടറി എം ഷാജഹാൻ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ആർ സോമനാഥപിള്ള എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ എ ബഷീർ സ്വാഗതവും ട്രഷറർ രമേഷ് ഗോപിനാഥ് നന്ദിയും പറഞ്ഞു