ഫെഡറേഷ൯ ഓഫ് സ്റ്റേറ്റ് ​എംപ്ളോയീസ് ആ൯റ് ടീച്ചേ൪സ് ഓർഗനൈസേഷ൯സ്

അന്യായമായി പാചക വാതക വില വർധിപ്പിച്ച, കേന്ദ്രസർക്കാർ നടപടിക്ക് എതിരായി ജീവനക്കാരും അധ്യാപകരും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ്  എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രതിഷേധ പരിപാടികളിൽ വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു. തൃശ്ശൂർ കളക്ടറേറ്റിന് മുന്നിൽ FSETO ജില്ലാ സെക്രട്ടറി ഇ. നന്ദകുമാർ പ്രകടനം  ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ ജി ഒ എ ഏരിയാ സെക്രട്ടറി സുരേഷ് ചന്ദ്രൻ സ്വാഗതവും കെ ജി എൻ എ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ ആദ്ധ്യക്ഷവും വഹിച്ച  യോഗത്തിൽ യൂണിയൻ അയ്യന്തോൾ ഏരിയാ ജോയിൻറ് സിക്രട്ടറി സഹജൻ നന്ദി പറഞ്ഞു. തൃശൂർ താലൂക്കാഫീസിനു മുന്നിൽ കേരള NG0 യൂണിയൻ ജില്ലാ പ്രസിഡണ്ട് പി. വരദൻ, തൃശൂർ കോർപ്പറേഷനു മുന്നിൽ കെ.എം.സി.എസ്.യു ജില്ലാ സിക്രട്ടറി എം.ജി. ദിലീപൻ, കൊടുങ്ങല്ലൂരിൽ എം.വി. രജീഷ്കുമാർ,  ഇരിങ്ങാലക്കുടയിൽ യൂണിയൻ ജില്ലാ സിക്രട്ടറി പി.ബി.ഹരിലാൽ, ചാലക്കുടിയിൽ യൂണിയൻ സംസ്ഥാന സിക്രട്ടറിയറ്റംഗം കെ.വി.പ്രഫുൽ, വടക്കാഞ്ചേരിയിൽ പി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.