ജീവനക്കാരും അധ്യാപകരും ജില്ലാ മാർച്ച് നടത്തി. സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജീവനക്കാരും അധ്യാപകരും നടത്തുന്ന രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിൽ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ വമ്പിച്ച മാർച്ചും ധർണയും നടത്തി. ആലപ്പുഴ നഗരചത്വരത്തിൽ നിന്നും ആരംഭിച്ച മാർച്ച് ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് ചേർന്ന ധർണ്ണ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ വി ബെന്നി ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി കെ അഭിലാഷ് അഭിവാദ്യം ചെയ്തു. സമരസമിതി ജില്ലാ കൺവീനർ സൂരജ് അധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ എ എ ബഷീർ സ്വാഗതവും ജില്ലാ ചെയർമാൻ പി ഡി ജോഷി നന്ദിയും പറഞ്ഞു. കെ ജി ഒ എ സംസ്ഥാ സെക്രട്ടറിയേറ്റംഗങ്ങളായ സി കെ ഷിബു ഡോക്ടർ സിജി സോമരാജൻ കെ ജി എൻ എ സംസ്ഥാന സെക്രട്ടറി എൽ ദീപ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെ ഹരിദാസ് പി എസ് ഇ എംപ്ലോയീസ് യൂണിയൻ സംസ്ഥാ വൈസ് പ്രസിഡന്റ് വി കെ രാജു എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് എന്നിവർ സംസാരിച്ചു.