കേരള എൻ ജി യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കലാകായിക വിഭാഗമായ പ്രോഗ്രസ്സീവ് ആർട്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാർക്കായി  സംഘടിപ്പിച്ച  “സർഗോത്സവ് 2019” കലാമത്സരത്തിൽ  സിവിൽ  സ്റ്റേഷൻ ഏരിയ ജേതാക്കളായി. അടൂർ ഏരിയാ രണ്ടും   കോന്നി ഏരിയാ മൂന്നും  സ്ഥാനങ്ങൾ നേടി. പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന  ജില്ലാതല  മത്സരം സംസ്ഥാന നാടക അവാർഡ് ജേതാവ് തോമ്പിൽ രാജശേഖരൻ ഉദ്ഘാടനം ചെയ്തു . എൻ. ജി.ഒ. യൂണിയൻ  ജില്ലാ  പ്രസിഡന്റ്  എ. ഫിറോസ്  അദ്ധ്യക്ഷനായ  യോഗത്തിൽ  ജിലാ  സെക്രട്ടറി സി. വി. സുരേഷ് കുമാർ സ്വാഗതവും, കലാ  കായിക  സമിതി  കൺവീനർ  ആദർശ് കുമാർ  നന്ദിയും  പറഞ്ഞു. സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ ഡി സുഗതൻ, എസ് ജയശ്രീ എന്നിവർ സംബന്ധിച്ചു. സമാപന സമ്മേളനം  മുൻസിപ്പൽ കൌൺസിലർ പി കെ അനീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ് സുശീല, കുമ്പളത്ത് പത്മകുമാർ എന്നിവർ സംസാരിച്ചു.  സംസ്ഥാന നാടക മത്സരത്തിൽ പത്തനംതിട്ട ജില്ലക്കുവേണ്ടി നാടകം അവതരിപ്പിച്ച കലാകാരൻമാരേയും ചെസ് കാരംസ് മത്സരത്തിലെ ജേതാക്കളേയും  ആദരിച്ചു.