*ജീവനക്കാരുടെ ഫുട്ബോൾ മത്സരം -ഗംബേറ്റ- മെഡിക്കൽ കോളേജ് ഏരിയ ജേതാക്കൾ*
കേരള എൻ.ജി.ഒ. യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊടുവള്ളിയിൽ നടന്ന ജീവനക്കാരുടെ സെവൻസ് ഫുട്ബോൾ മത്സരത്തിൽ മെഡിക്കൽ കോളേജ് ഏരിയ ജേതാക്കളായി. വെസ്റ്റ്ഹിൽ ഏരിയയാണ് റണ്ണേഴ്സ് അപ്. ഗംബേറ്റ എന്ന് പേരിട്ട മത്സരം കേരള ഫുട്ബോൾ ട്രയിനിംഗ് സെന്റർ ചീഫ് കോച്ച് നിയാസ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. പി ടി എ റഹീം എം എൽ എ സമ്മാനദാനം നിർവഹിച്ചു. മെഡിക്കൽ കോളേജ് ഏരിയയിലെ സിറാജുദ്ദീൻ മികച്ച കളിക്കാരനായും താമരശ്ശേരി ഏരിയയിലെ സുബൈർ മികച്ച ഗോൾക്കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. യൂണിയന്റെ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് പത്ത് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് എം ദൈത്യേന്ദ്രകുമാർ അധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ ഹംസ കണ്ണാട്ടിൽ സ്വാഗതവും എസ് സതീഷ്കുമാർ നന്ദിയും പറഞ്ഞു.