കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലെ സമസ്ത മേഖലയിലും വലിയ സ്വാധീനം ചെലുത്തുകയും ഇടപെടുകയും ചെയ്തുകൊണ്ടിരിക്കുന്ന കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ബോധപൂർവ്വം തകർക്കാനുളള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത വേദിയായ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ കണ്ണൂരിൽ ജീവനക്കാരും അധ്യാപകരും അണിനിരന്ന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
പ്രതിഷേധ സദസ്സ് കെ എസ് ടി എ സംസ്ഥാന എക്സികുട്ടീവംഗം കെ സി സുധീർ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ. ഇ വി സുധീർ , കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി എൻ. സുരേന്ദ്രൻ , കെ ജി എൻ എ ജില്ലാ സെക്രട്ടറി കെ വി പുഷ്പജ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.