പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജീവനക്കാരും അധ്യാപകരും ഭരണ ഘടന സംരക്ഷണ സദസ്സ് നടത്തി. എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽകോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ അധ്യക്ഷനായി. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ടി സജിത്ത്കുമാർ, കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ എന്നിവർ സംസാരിച്ചു.