കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർക്കായി ചെസ് കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു. പി.എം ജി യിലെ സിറ്റി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരങ്ങൾ ദേശീയ ഹാൻഡ് ബോൾ താരം ശ്രീ. എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. എം സക്കീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ. എ ബിജുരാജ് സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. പി സുനിൽകുമാർ ആശംസകളർപ്പിച്ചു. സംഘ സംസ്കാര കൺവീനർ സി. വി ഹരിലാൽ നന്ദി രേഖപ്പെടുത്തി. ചെസ്സ് മത്സരത്തിൽ DHS ഏരിയയിലെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ജീവനക്കാരനായ ആനന്ദ് ജെ. എസ് ഒന്നാം സ്ഥാനവും മെഡിക്കൽ കോളേജ് ഏരിയയിലെ മെഡിക്കൽ എജുക്കേഷൻ ഡയറക്ടറേറ്റിലെ ജീവനക്കാരനായ സ്നേഹപാലൻ രണ്ടാംസ്ഥാനവും, പ്രിൻസിപ്പൽ ഓഫീസിലെ ജീവനക്കാരനായ ടി.പി. സജോയ് മൂന്നാംസ്ഥാനവും നേടി. ക്യാരംസ് മത്സരത്തിൽ പുത്തൻചന്ത ഏരിയയിലെ ആയുർവേദ കോളേജ് ജീവനക്കാരനായ റെനി. ജെ ഒന്നാംസ്ഥാനവും മെഡിക്കൽ കോളേജ് ഏരിയയിലെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടറേറ്റ് ജീവനക്കാരൻ എസ്. ബിജു രണ്ടാംസ്ഥാനവും വികാസ് ഭവൻ ഏരിയയിലെ വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ് ജീവനക്കാരനായ അനുരാജ്. കെ മൂന്നാം സ്ഥാനവും നേടി.