കേന്ദ്രസർക്കാരിന്റെ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ബോണസ്സിനു അർഹതയില്ലാത്തവർക്ക് ഓണം അലവൻസും, പലിശരഹിത അഡ്വാൻസും അനുവദിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും ജില്ലാ/ താലൂക്ക് കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനം നടത്തി.
കണ്ണൂരിൽ നടന്ന ആഹ്ലാദപ്രകടനത്തിലും പൊതുയോഗത്തിലും നൂറ് കണക്കിന് അധ്യാപകരും ജീവനക്കാരും അണിനിരന്നു. പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ.രതീശൻ ഉദ്ഘാടനം ചെയ്തു. എഫ്.എസ് ഇ.ടി.ഒ കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. തളിപ്പറമ്പിൽ എസ് പി രമേശൻ മാസ്റ്റർ, കെ ചന്ദ്രശേഖരൻ, ബി എസ് ശുഭ എന്നിവരും ഇരിട്ടിയിൽ കെ രതീശൻ, പി എ ലെനീഷ്, കെ എം ജയചന്ദ്രൻ എന്നിവരും തലശ്ശേരി സഗീഷ് മാസ്റ്റർ, ജയരാജൻ കാരായി, സനീഷ് ടി പി എന്നിവരും പയ്യന്നൂരിൽ വി പി രജനീഷ്, ടി വി സുരേന്ദ്രൻ, ടി പി സോമനാഥൻ എന്നിവരും സംസാരിച്ചു.