കോഴിക്കോട്: ഫിഷറീസ് വകുപ്പിൽ നാല് ഫിഷറീസ് സ്റ്റേഷനുകളും തസ്തികകളും അനുവദിച്ച എൽ.ഡി.എഫ്. സർക്കാരിന്റെ തീരുമാനത്തിന് അഭിവാദ്യമർപ്പിച്ച് ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി. വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സിൽ നടന്ന പ്രകടനം ഉദ്ഘാടനം ചെയ്ത് കേരള എൻ.ജി‌.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി. രാജേഷ് സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം പി ജയചന്ദ്രൻ അധ്യക്ഷനായി. മനു എം എസ്‌, യു.കെ. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. വി പി സുനിൽ, കെ എം ഷാജി, വസന്തകുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.