കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസും, ഉത്സവബത്തയും, അഡ്വാൻസും നൽകുവാൻ തീരുമാനിച്ച എൽ.ഡി.എഫ് സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജീവനക്കാർ സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി.
സിവിൽ സ്റ്റേഷൻ പോർട്ടിക്കോവിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ല സെക്രട്ടറി കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം പി. സെയ്തലവി സംസാരിച്ചു. PSCEU സംസ്ഥാന കമ്മിറ്റി അംഗം മനേഷ് എം കൃഷ്ണ അധ്യക്ഷത വഹിച്ചു. FSETO താലൂക്ക് സെക്രട്ടറി വി ഉണ്ണിക്കൃഷ്ണൻ സ്വാഗതവും, യൂണിയൻ ഏരിയ സെക്രട്ടറി പി രഘു നന്ദിയും പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിൽ ജില്ല സെക്രട്ടറിയേറ്റംഗമായ സുകു കൃഷ്ണൻ, ജില്ല കമ്മിറ്റി അംഗങ്ങളായ പി.കെ.രാമദാസ്, ജി സുധാകരൻ എന്നിവർ ഉദ്ഘാടനം ചെയ്തു.