കേരള എൻ.ജി.ഒ യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായിരുന്ന ടി.കെ.ബാലന്റെ പതിനെട്ടാം ചരമവാർഷികം വിവിധ അനുസ്മരണ പരിപാടികളോടെ സംഘടിപ്പിച്ചു.
രാവിലെ 8.30 ന് പയ്യാമ്പലം സ്മൃതികുടീരത്തിൽ എംവി.ജയരാജൻ, യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ എന്നിവർ പുഷ്പചക്രം സമർപ്പിക്കുകയും പ്രവർത്തകർ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
രാവിലെ 11 മണിക്ക് കണ്ണൂരിലെ കേരള എൻ.ജി.ഒ. യൂണിയൻ ബിൽഡിങ്ങിലെ ടി.കെ.ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന അനുസ്മരണ സമ്മേഇനം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി. സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ യൂണിയൻ ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതവും കെ.പി.വിനോദൻ നന്ദിയും പറഞ്ഞു. പരിപാടിയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.എം.സുഷമ, എ.രതീശൻ, കെ.രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
അനുസ്മരണ സമ്മേളനം പി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു.