കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും സംസ്ഥാന പ്രസിഡൻ്റായും ദീർഘകാലം സംഘടനയ്ക്ക് നേതൃത്വം നൽകുകയും തുടർന്ന് കണ്ണൂർ ജില്ലാ കൗൺസിലിന്റെ പ്രസിഡണ്ടും നിയമസഭാ സാമാജികനുമായിരുന്ന ടി കെ ബാലൻ്റെ 19ാം ചരമദിനമായ ഏപ്രിൽ 17ന് കണ്ണൂർ പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി,
ടി വി രാജേഷ്, എം വി ശശിധരൻ, കെ ബാബുരാജ് എന്നിവർ പുഷ്പചക്രം അർപ്പിച്ചു. പയ്യാമ്പലത്ത് നടന്ന അനുസ്മരണ പരിപാടി ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കെ ബാബുരാജ് സ്വാഗതവും പറഞ്ഞു. ചടങ്ങിൽ വെച്ച് IRPC ക്ക് ടി.കെ ബാലേട്ടൻ്റെ കുടുംബം നൽകുന്ന സഹായ ധനം ടിവി രാജേഷിന് കുടുംബാംഗങ്ങൾ കൈമാറി.
രാവിലെ 10.30 ന് കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ എൻ ജി ഒ യൂണിയൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സമ്മേളനം കെ എസ് കെ ടി യു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡൻ്റ് കെ ഷീബ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ പി വിനോദൻ നന്ദിയും പറഞ്ഞു.