പരിയാരം: കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര ജനവിഭാഗത്തിലെ 60 കുടുംബങ്ങൾക്ക് 60 സ്നേഹവീടുകൾ നിർമ്മിച്ചു നൽകുന്നതിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നിർമ്മിക്കുന്ന നാല് വീടുകളിൽ നാലാമത്തെ വീട് പരിയാരം ഗ്രാമപഞ്ചായത്തിലെ മുടിക്കാനത്ത് നിർമ്മാണം പൂർത്തിയാക്കുകയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗമായ ട്രാൻസ് ജെൻ്ററിലൊരാളായ എമി ഷിറോണിന് ഈ വീട് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ കൈമാറുകയും ചെയ്തു.
മെയ് 13ന് രാവിലെ 10 മണിക്ക് പരിയാരം മുടിക്കാനത്ത് വെച്ച് നടന്ന ചടങ്ങിൽ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ഷീബ, കെ സന്തോഷ്, യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ രതീശൻ, എ എം സുഷമ, കെ വി മനോജ് കുമാർ, കെ ബാബു, കെ രഞ്ജിത്ത്, സംഘാടക സമിതി ചെയർമാൻ എം ടി മനോഹരൻ, പഞ്ചായത്ത് മെമ്പർ ടോണ വിൻസൻ്റ് , ട്രാൻസ് ജെൻ്റർ വിഭാഗത്തിൻ്റെ സംഘടനയായ ഡി ടി എഫ് കെ സംസ്ഥാന പ്രസിഡൻ്റ് നേഹ സി മേനോൻ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ സെക്രട്ടറി പി ആർ ജിജേഷ് നന്ദിയും പറഞ്ഞു.