കേരള എന്‍.ജി.ഒ.യൂണിയന്‍ പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജീവനക്കാരില്‍ നിന്ന് ശേഖരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഡിജിറ്റല്‍ പഠനോപകരണങ്ങളുടെ കൈമാറ്റം എന്‍.ജി.ഒ.യൂണിയന്‍ ഹാളില്‍ നടന്നു. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാജോര്‍ജ്ജില്‍ നിന്ന് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാറാണി കെ.എസ്. എറ്റുവാങ്ങി. യൂണിയന്‍ ജില്ലാ പ്രസിഡന്‍റ്  സി.വി. സുരേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി ഡി സുഗതന്‍ സ്വാഗതവും ജില്ലാ ജോയിന്‍റ് സെക്രട്ടറി മാത്യു എം അലക്സ് നന്ദിയും പറഞ്ഞു. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാജോര്‍ജ്ജില്‍ നിന്ന് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ പത്തനംതിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാറാണി കെ.എസ്. എറ്റുവാങ്ങുന്നു.