ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് എൻ ജി ഒ യൂണിയന്റെ കൈത്താങ്ങ്. ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്ക് പോലും ഓൺലൈൻ ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ പൊതു സമൂഹം ജാഗ്രത പുലർത്തണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യർത്ഥനക്ക് പ്രതികരണമായാണ് കേരള എൻജിഒ യൂണിയൻ രണ്ടര കോടി രൂപയുടെ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ തീരുമാനിച്ചത്. മഹാപ്രളയത്തേയും മഹാമാരിയേയും സധൈര്യം നേരിടാൻ മലയാളിയെ പ്രാപ്തനാക്കിയത് മാനവികതയിൽ അടിയുറച്ച സംഘടിത ബഹുജന പ്രസ്ഥാനങ്ങളുടെ സമാനതകളില്ലാത്ത ഇടപെടലുകളാണ്. മഹാമാരിയെ ചെറുക്കാൻ ലോകത്തിന് മാതൃകയായ നിരവധി നവീനാശയങ്ങൾ പ്രാവർത്തികമാക്കിയ കേരള സർക്കാർ വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ പഠനം എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിച്ച് വരികയാണ്. കഴിഞ്ഞ അദ്ധ്യായവർ ഷത്തേപ്പോലെ തന്നെ ജൂൺ ഒന്നിനു തന്നെ സംസ്ഥാനത്തെ 45 ലക്ഷം വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കിയതിന് പിന്നിൽ കൃത്യമായ ആസൂത്രണവും പൊതു സമൂഹത്തിന്റെ സമർപ്പിത സഹകരണവുമാണ്. അതിന്റെ ഭാഗമാകുകയാണ് കേരള എൻജി ഒ യൂണിയനും. 2.5 കോടി വിലമതിക്കുന്ന പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനാണ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്.
ഡിജിറ്റൽ പഠനോപകരണ വിതരണം, സംസ്ഥാനതല ഉദ്ഘാടനം ജൂൺ 23 ന് വൈകു. 3 മണിക്ക് തിരുവനന്തപുരം പൂജപ്പുര SCERT ഹാളിൽ ബഹു: വിദ്യാഭ്യാസമന്ത്രി ശ്രീ.വി.ശിവൻകുട്ടി നിർവ്വഹിച്ചു.