ഡൽഹി സമരത്തിന് ജീവനക്കാരുടെയും അധ്യാപക കരുടെയും ഐക്യദാർഢ്യം ഫെഡറലിസത്തിനും കേരളത്തിന്റെ വികസനത്തിനും എതിരായ കേന്ദ്ര സർക്കാർ നിലപാട് തിരുത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൻ ഐക്യദാർഢ്യ സദസ്സ് നടത്തി. എഫ് എസ് ഇ ടി ഒ ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന സദസ്സ് എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. പി എസ് ഇ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ്പ്രസിഡന്റ് വി കെ രാജു അധ്യക്ഷത വഹിച്ചു. കെ ജി ഒ എ സംസ്ഥാന സെക്രടറിയേറ്റംഗം സി.കെ ഷിബു എൻ ജി ഒ യൂണിയൻ ജില്ലാ സെക്രറി ബി സന്തോഷ് ജില്ലാ ട്രഷറർ സിസിലീഷ് എന്നിവർ സംസാരിച്ചു.