തദ്ദേശസ്വയംഭരണ പൊതു സർവീസ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക ഓഫീസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക ജോലിഭാരത്തിനനുസരിച്ച് പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻജിഒ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ പൊതു സർവീസ് ജോയിന്റ് ഡയറക്ടർ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി പ്രകടനത്തിന് ശേഷം നടന്ന യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ നന്ദിയും പറഞ്ഞു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി, എൽ മായ എന്നിവർ സംസാരിച്ചു.