കണ്ണൂർ: കേന്ദ്രഗവൺമെൻ്റിൻ്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ – കർഷക സംഘടനകൾ ഫെബ്രുവരി 16 ന് സംഘടിപ്പിച്ച ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, കാരാർ കാഷ്വൽ നിയമനം അവസാനിപ്പിക്കുക, സംസ്ഥാനത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളയർത്തി ജീവനക്കാരും അദ്ധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സിൻ്റെയും അദ്ധ്യാപക സർവീസ് സംഘടന സമര സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനവും പൊതുയോഗവും നടത്തി.
കണ്ണൂരിൽ നടന്ന പൊതുയോഗം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ, കെ ജി ഒ എ ജില്ലാ സെക്രട്ടറി ടി ഒ വിനോദ്, എൻ ജി ഒ അസോസിയേഷൻ എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ വി ഗിരീഷ് കുമാർ, എം സത്യനാഥ്, കെ മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. സമരസമിതി കൺവീനർ കെ കെ ആദർശ് അധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ പി പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.
പയ്യന്നൂരിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം കെ വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ ഏരിയ സെക്രട്ടറി ടി പി സോമനാഥൻ, പ്രദീപ് എന്നിവർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ താലൂക്ക് പ്രസിഡൻ്റ് വി പി രജനിഷ് അദ്ധ്യക്ഷത വഹിച്ചു.
എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി
പി വി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
തളിപ്പറമ്പിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എ രതീശൻ ഉദ്ഘാടനം ചെയ്തു.
കെ .രഞ്ചിത്ത് ,കെ.വി പുഷ്പജ എന്നിവർ പ്രസംഗിച്ചു. ജീവാനന്ദ് അധ്യക്ഷത വഹിച്ചു. എം ദീപേഷ് സ്വാഗതം പറഞ്ഞു
തലശ്ശേരിയിൽ കെ ജി ഒ എ ജില്ല ട്രഷറർ ഷാജി കെ ഉദ്ഘാടനം ചെയ്തു.
രഞ്ജിത്ത് കെ,
സഖീഷ് ടി വി,
സൂനില്‍ കുമാര്‍ എന്നിവർ പ്രസംഗിച്ചു.
രാജീവൻ പി അധ്യക്ഷത വഹിച്ചു. ജയരാജൻ കാരായി സ്വാഗതം പറഞ്ഞു.
ഇരിട്ടിയിൽ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.കെ ബീന ഉദ്ഘാടനം ചെയ്തു.
വി വി വിനോദ് , ശീങിത് വി സൂരജ് എന്നിവർ സംസാരിച്ചു. റഷീദ് അദ്ധ്യക്ഷത വഹിച്ചു. കെ രതീശൻ സ്വാഗതം പറഞ്ഞു.
കണ്ണൂരിൽ നടന്ന പൊതുയോഗം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു