Kerala NGO Union

ത്രിപുരയിൽ നേരിയ ഭൂരിപക്ഷത്തോടെ ബി ജെ പി വീണ്ടും അധികാരത്തിൽ എത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായ ആക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വീടുകൾ തീയിട്ട് നശിപ്പിക്കകയും വാഹനങ്ങൾ തകർക്കുകയും ചെയ്തിരിക്കുന്നു. കേന്ദ്ര – സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഓഫീസുകളിലും സ്കൂളുകളിലും പോകാൻ കഴിയാത്ത സാഹചര്യമാണ്. ഭരണകൂടത്തിൻ്റെ ഒത്താശയോടെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രധിഷേധ പ്രകടനം നടത്തി. പ്രധിഷേധ യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ്അംഗം സി വി സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഡി സുഗതൻ, കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ എസ് സുമ, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ, പ്രസിഡണ്ട്‌ ജി ബിനുകുമാർ, ട്രഷറർ എസ് ബിനു, കെ എസ് റ്റി എ ജില്ലാ പ്രസിഡൻറ് പി ജി ആനന്ദൻ, ജി അനീഷ്കുമാർ, പി ബി മധു, എൽ അഞ്ജു, കെ ഹരികൃഷ്ണൻ, ഗണേഷ് റാം എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *