2023 നവം 3 ന് നടക്കുന്ന ദില്ലി മാർച്ചിന്റെ പ്രചാരണാർത്ഥം ഒക്ടോ. 11 പത്തനംതിട്ട ജില്ലയിലെത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് സ്വീകരണ കേന്ദ്രങ്ങളിൽ സംഘാടക സമിതി രൂപീകരിച്ചു. പത്തനംതിട്ടയിൽ സി ഐ ടി യു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ്, , കോന്നിയിൽ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ,അടൂരിൽ സി ഐ ടി യു താലൂക്ക് സെക്രട്ടറി പി രവീന്ദ്രൻ, റാന്നിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കോമളം അനിരുദ്ധൻ, മല്ലപ്പളളിയിൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ. രമേഷ് ചന്ദ്രൻ എന്നിവർ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു