Kerala NGO Union

ദില്ലി മാർച്ച്‌ വിജയിപ്പിക്കുക കേന്ദ്ര സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ജില്ലാ കൺവൻഷൻ പി. എഫ്. ആർ. ഡി. എ. നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്രസർവീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ഒഴിവുകൾ അടിയന്തിരമായി നികത്തുക, പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസനയം 2020 ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക, തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, സ്ഥിരം തസ്തികകളിൽ ജോലിചെയ്യുന്ന കരാർ ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ നേതൃത്വത്തിൽ 2023 നവംബർ മൂന്നിന് നടത്തുന്ന ദില്ലി മാർച്ചും, പ്രചരണ പ്രവർത്തനങ്ങളും വിജയിപ്പിക്കാൻ സംഘടനകളുടെ സംയുക്ത ജില്ലാ കൺവൻഷൻ തീരുമാനിച്ചു. പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ ചേർന്ന കൺവൻഷൻ കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ് ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയിസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി കെ കെ ജഗദമ്മ അധ്യക്ഷയായിരുന്നു. ആർ.എം.എസ്. എംപ്ലോയീസ് യൂണിയൻ സർക്കിൾ സെക്രട്ടറി ജെ നൈസാം, പി.എസ്.സി.ഇ.യു.സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജു, എന്നിവർ അഭിവാദ്യം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ്‌കുമാർ സ്വാഗതവും കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ബിന്ദു നന്ദിയും പറഞ്ഞു

 

 

Leave a Reply

Your email address will not be published. Required fields are marked *