പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, സംസ്ഥാനങ്ങളോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നിയമം-2020 ഉപേക്ഷിക്കുക, വില ക്കയറ്റം തടയുക, വർഗ്ഗീയതയെ ചെറുക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പു വരുത്തുക, കേന്ദ്ര സർവീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തിരമായി നികത്തുക, പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, തപാൽ ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും സംഘടനകളുടെ നേതൃത്വത്തിൽ 2023 നവംബർ 03- ന് നടത്തുന്ന ദില്ലി മാർച്ചിൽ പങ്കെടുക്കുന്ന സമര വോളന്റിയർമാർക്ക് യാത്രയയപ്പ് നൽകി. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന യാത്രയയപ്പ് യോഗം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെbജി എൻ എ ജില്ലാ സെക്രട്ടറി ദീപ ജയപ്രകാശ് അധ്യക്ഷയായിരുന്നു, ആർ പ്രവീൺ, ബിനു ജേക്കബ് നൈനാൻ, എസ് ബിനു, എൽ അഞ്ചു, പി ബി മധു, കെ ഹരികൃഷ്ണൻ, ഗണേഷ് റാം എന്നിവർ സംസാരിച്ചു.പത്തനംതിട്ട കളക്ടറേറ്റിൽ ചേർന്ന യാത്രയയപ്പ് യോഗം കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. കെജി എൻ എ ജില്ലാ പ്രസിഡന്റ് നിഷാദ്, എഫ് എസ് ഇ ടി ഒ ജില്ല സെക്രട്ടറി ജി അനീഷ് കുമാർ, ടി ആർ ബിജുരാജ്, സാബു ജോർജ്, കെ രാജേഷ്, ജെ സുജ എന്നിവർ സംസാരിച്ചു. കോന്നി മിനി സിവിൽ സ്റ്റേഷൻ ചേർന്ന യാത്രയയപ്പ് യോഗം കെ ജി ഒ എ ജില്ലാ സെക്രട്ടറി എം കെ സതീഷ് ഉദ്ഘാടനം ചെയ്തു. ജി ബിനുകുമാർ, എസ് ഷൈലജ കുമാരി, എം പി ഷൈബി, കെ സതീഷ് കുമാർ, ഐ ദിൽഷാദ് എന്നിവർ പ്രസംഗിച്ചു പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ചേർന്ന യാത്രയയപ്പ് യോഗം എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു, എൻ എഫ് പി ഇ എ ജില്ലാ പ്രസിഡന്റ് എസ് സൂരജ്, എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു