കുമാരനാശാന്റെ “ദുരവസ്ഥ” ജാതിവ്യവസ്ഥക്കെതിരായി ശക്തമായ നിലപാടുയര്‍ത്തിപ്പിടിച്ച കൃതി എന്ന നിലക്കാണ് വായിക്കപ്പെടേണ്ടതെന്ന് കെ.ഇ.എന്‍.കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. യൂണിയന് മലപ്പുറം ജില്ലാ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ “ദുരവസ്ഥയുടെ ദുരവസ്ഥ” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആശാന്റെ ദുരവസ്ഥയില്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ച ചില പദപ്രയോഗങ്ങള്‍ അടര്‍ത്തി മാറ്റി വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള സംഘപരിവാറിന്റെ കുല്സിതശ്രമങ്ങള് തിരിച്ചറിയാനും പ്രതിരോധിക്കാനും കേരളത്തിലെ മതനരപേക്ഷ സമൂഹം തയ്യാറാവണം. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് വി.കെ.രാജേഷ്, സെക്രട്ടറി കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.