ദേശാഭിമാനി വാർഷിക വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും കൈമാറി
കേരള NGO യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റി ജീവനക്കാരിൽ നിന്നും ശേഖരിച്ച മുവായിരത്തി അഞ്ഞൂറ് (3500 )ദേശാഭിമാനി വാർഷിക വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ദേശാഭിമാനിക്ക് കൈമാറി.NGO യൂണിയൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിയൻ ജില്ലാ സെക്രട്ടറി  ഉദയൻ വി.കെ യിൽ നിന്ന് സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ദേശാഭിമാനി വാർഷിക വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ഏറ്റുവാങ്ങി.ദേശാഭിമാനിയുടെ പ്രചരണ പ്രവർത്തനം കോട്ടയം ജില്ലയിലെ ജീവനക്കാർ ആവേശപൂർവ്വം ഏറ്റെടുത്തതായി വി.എൻ.വാസവൻ സൂചിപ്പിച്ചു.1973, 2002, 2013 എന്നീ പണിമുടക്കുകളിൽ ജീവനക്കാർക്ക് അനുകൂലമായി നിലപാട് എടുത്തിട്ടുള്ള ഏക മാധ്യമം ദേശാഭിമാനിയാണെന്ന് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരെ അദ്ദേഹം ഓർമ്മപ്പെടുത്തി.

യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി ടി ഷാജി നന്ദിയും പറഞ്ഞു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ.എസ്.നായർ, സംസ്ഥാന കമ്മിറ്റിയംഗം പി.എൻ.കൃഷ്ണൻ നായർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു