രാജ്യത്തെ രക്ഷിക്കുക ജനങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി 28 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഇന്ത്യയും അധ്യാപക സർവീസ് സംഘടന സമര സമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ലാ കളക്ടർക്കും താലൂക്കുകളിൽ തഹസിൽദാർ മാർക്കും പണിമുടക്ക് നോട്ടീസ് നൽകി.
ഇതോടനുബന്ധിച്ചു നടന്ന പ്രകടനത്തിൽ നിരവധി ജീവനക്കാരും അധ്യാപകരും അണിനിരന്നു.
തൃശൂർ കലക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്തു, എഫ്എസ്ഇടിഒ ജില്ലാസെക്രട്ടറി ഇ നന്ദകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ആക്ഷൻ കൗൺസിൽ സമരസമിതി ജില്ലാ കൺവീനർ കെ യു കബീർ അദ്ധ്യക്ഷത വഹിച്ചു.
ജോയിൻ കൗൺസിൽ വൈസ് ചെയർമാൻ കെ എ ശിവൻ, KSTA സംസ്ഥാന കമ്മറ്റി അംഗം ജെയിംസ് പി പോൾ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു,