ദേശീയ പണിമടക്കം സായാഹ്ന ധർണ്ണകൾ

മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണത്തിന്റെ ഭാഗമായി 2022 മാര്‍ച്ച് 15,16,17 തിയതികളില്‍ ആക്ഷൻ കൗൺസിൽ സമരസമിതി സംയുക്ത മുന്നണിയുടെ നേത്യത്വത്തിൽ പഞ്ചായത്ത് മുൻസിപ്പൽ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രാദേശിക സായാഹ്ന ധർണ്ണകളും പൊതുയോഗങ്ങളും നടത്തി. ജില്ലയിൽ 36 കേന്ദ്രങ്ങളിലാണ് ധർണ്ണകൾ സംഘടിപ്പിച്ചത്. കാട്ടിക്കുളത്ത് നടന്ന ധർണ്ണ എൻ.ജി.. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.എജയകുമാറും കല്‍പ്പറ്റയില്‍ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മയും, കൈനാട്ടിയിൽ യൂണിയൻ ജില്ലാ സെക്രട്ടറി .കെ.രാജേഷും മൂലങ്കാവില്‍ യൂണിയൻ ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുൾ ഗഫൂറും ഉദ്ഘാടനം ചെയ്തു.