മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കം വിജയിപ്പിക്കാൻ ജീവനക്കാരുടെയും അദ്ധ്യാപകരുടേയും  ജില്ലാ കൺവെൻഷൻ ആഹ്വാനം ചെയ്തു.കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ തൊഴിലാളി തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങളെ സംരക്ഷിക്കുക,  രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് ദേശീയ പണിമുടക്കം നടത്തുന്നത്.രാജ്യത്തെ വിദ്യാഭ്യാസ സേവന മേഖലകൾ അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്നങ്ങൾ ഉയർത്തിയാണ്  ജീവനക്കാരും അദ്ധ്യാപകരും ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത്. ജില്ലാ കൺവെൻഷൻ എൻ.ജി.ഒ.യൂണിയൻ ഹാളിൽ സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു.ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ, കെ.എസ്.ടി.എ.സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സി.വിനോദ് കുമാർ, എൻ.ജി.ഒ.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി.ഉഷ, എൻ സുരേന്ദ്രൻ, ബി.ജി.ധനഞ്ജയൻ എന്നിവർ സംസാരിച്ചു .