ദേശീയ പണിമുടക്ക് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ജില്ലാ കൺവെൻഷൻ ചേർന്നു
2022 മാർച്ച് 28, 29 തീയ്യതികളിൽ നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കുന്നതിനായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ കൺവെൻഷൻ ചേർന്നു. കൊല്ലം സി.ഐ.റ്റി.യു. ഭവനിലെ ഇ. കാസിം സ്മാരക ഹാളിൽ ചേർന്ന കൺവെൻഷൻ സി.ഐ.റ്റി.യു. ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, കെ.എസ്.റ്റി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. മാഗി, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്. സബിത, എ.കെ.എസ്.റ്റി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ, സെക്രട്ടറി എസ്. ഹാരിസ്, കെ.ജി.ഒ.എഫ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജി. പ്രദീപ് എന്നിവർ സംസാരിച്ചു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ജില്ലാ കൺവീനർ എസ്. ഓമനക്കുട്ടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി ജില്ലാ കൺവീനർ ആർ. രജീവ് കുമാർ സ്വാഗതവും കെ.എസ്.റ്റി.എ. ജില്ലാ സെക്രട്ടറി ജി.കെ. ഹരികുമാർ നന്ദിയും പറഞ്ഞു.