ദേശീയ പണിമുടക്ക് ജില്ലാ കൺവൻഷൻ
കേന്ദ്രസർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ, ദേശവിരുദ്ധ, തൊഴിലാളിവിരുദ്ധ കോർപ്പറേറ്റ് പ്രീണനനയങ്ങൾ രാജ്യത്തെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ് .ധനമൂലധന ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി തൊഴിൽ നിയമങ്ങൾ മുതലാളിമാർക്ക് അനുകൂലമായി മാറ്റിക്കൊണ്ടിരിക്കുകയാണ്.ഇതിന്റെ ഭാഗമായാണ് രാജ്യത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയതും സ്ഥിരം തൊഴിൽ അവസാനിപ്പിച്ച് നിശ്ചിതകാല തൊഴിൽ നടപ്പിലാക്കിയതും.ഈ സാഹചര്യത്തിലാണ് PFRDA നിയമം പിൻവലിക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, വർഗ്ഗീയതയെ ചെറുക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ച് 2019 ജനുവരി 8,9 തീയതികളിൽ ദ്വിദിന ദേശീയ പണിമുടക്ക് നടത്താൻ സെപ്റ്റംബർ 28-ന് ഡൽഹിയിൽ ചേർന്ന ട്രേഡ് യൂണിയനുകളുടേയും സർവ്വീസ് സംഘടനകളുടേയും സംയുക്ത കൺവെൻഷൻ തീരുമാനിച്ചത് .
ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുന്നതിനായി ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും സംയുക്ത ജില്ലാകൺവെൻഷൻ ചേർന്നു. ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.സി.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ വൈസ്ചെയർമാൻ കെ.ഷാനവാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.സുന്ദരരാജൻ, LSSA ജനറൽ സെക്രട്ടറി കുഞ്ഞുമോൻ, KSEA സെക്രട്ടറി പുത്തനമ്പലം ശ്രീകുമാർ, AKSTU നേതാവ് കെ.ബുഹാരി , സുധാമോൻ എന്നിവർ സംസാരിച്ചു .എസ്.ഷാജി അധ്യക്ഷനായി. എം.എസ്.ശ്രീവത്സൻ സ്വാഗതം പറഞ്ഞു .