ദേശീയ പണിമുടക്ക് – താലൂക്ക് കൺവെൻഷനുകൾ ചേർന്നു
ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി തൊഴിലാളി സംഘടനകളും കേന്ദ്ര, സംസ്ഥാന സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷനുകളും മാർച്ച് 28, 29 തീയ്യതികളിൽ ആഹ്വാനം ചെയ്തിട്ടുള്ള ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ താലൂക്ക് കൺവെൻഷനുകൾ ചേർന്നു.
കൊല്ലം താലൂക്ക് കൺവെൻഷൻ കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ. വിനോദ് സംസാരിച്ചു. അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി താലൂക്ക് കൺവീനർ വി.കെ. ദിലീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് താലൂക്ക് കൺവീനർ എസ്. ഷാഹിർ സ്വാഗതവും എ.കെ.എസ്.റ്റി.യു. ജില്ലാ ട്രഷറർ റ്റി. കിഷോർ നന്ദിയും പറഞ്ഞു.
കരുനാഗപ്പള്ളിയിൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന താലൂക്ക് കൺവെൻഷൻ കെ.ജി.ഒ.എഫ്. ജില്ലാ പ്രസിഡന്റ് ബി.എസ്. ഹരീഷ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ജില്ലാ കൺവീനർ എസ്. ഓമനക്കുട്ടൻ സംസാരിച്ചു. അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി താലൂക്ക് കൺവീനർ ഗുരുപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് കെ.എസ്.റ്റി.എ. സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഷിബു സ്വാഗതവും കെ.ജി.ഒ.എ. കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി ദീപു നന്ദിയും പറഞ്ഞു.
കൊട്ടാരക്കരയിൽ നടന്ന താലൂക്ക് കൺവെൻഷൻ കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം റ്റി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.റ്റി.യു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷിജുകുമാർ സംസാരിച്ചു. അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി താലൂക്ക് കൺവീനർ ബിനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എൻ.ജി.ഒ. യൂണിയൻ കൊട്ടാരക്കര ഏരിയാ സെക്രട്ടറി റ്റി. സതീഷ് കുമാർ സ്വാഗതവും സതീഷ്. കെ. ഡാനിയൽ നന്ദിയും പറഞ്ഞു. പുനലൂർ, കുന്നത്തൂർ, പത്തനാപുരം താലൂക്ക് കൺവെൻഷനുകൾ തിങ്കളാഴ്ച നടക്കും.