ദേശീയ പണിമുടക്ക് – ജീവനക്കാരും അദ്ധ്യാപകരും പന്തംകൊളുത്തി പ്രകടനം നടത്തി

ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര തൊഴിലാളി സംഘടനകളുടെയും കേന്ദ്ര, സംസ്ഥാന സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ കോൺഫെഡറേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിച്ച ദേശീയ പണിമുടക്കിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും മേഖലാ  കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

ചവറയിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്‍‌തു. കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്. സബിത, ജോയിന്റ് കൗൺസിൽ സംസാഥാന കമ്മിറ്റി അംഗം അരവിന്ദൻ, എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത്, ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. രതീഷ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം. നിസ്സാമുദ്ദീൻ, കെ.ജി.ഒ.എ. നേതാവ് അജയൻ കൊല്ലക, റ്റി. ബിജുലാൽ, ലാൽ. കെ. കൊച്ചയ്യം, ഷൈൻ രാജ് എന്നിവർ സംസാരിച്ചു.

ചിന്നക്കടയിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു ഉദ്ഘാടനം ചെയ്‌തു. കെ.ജി.ഒ.എ. ജില്ലാ വൈസ് പ്രസിഡന്റ് ബെനഡിക്‌ട് നിക്‌സൺ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഖുശീ ഗോപിനാഥ്, കെ.എസ്.റ്റി.എ. നേതാവ് റോഷൻ, സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഇരവിപുരത്ത് നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ഷാഹിർ ഉദ്ഘാടനം ചെയ്‌തു. എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. രാജേഷ്, കെ.എസ്.റ്റി.എ. നേതാവ് ഡിക്‌സൺ എന്നിവർ സംസാരിച്ചു.