ദേശീയ പണിമുടക്ക് – സംയുക്ത ജില്ലാ കൺവൻഷൻ

മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കാളികളാകാനും, പണിമുടക്ക് പ്രചാരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനും ആക്ഷൻ കൗൺസിലിന്റെയും അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും സംയുക്ത ജില്ലാ കൺവൻഷൻ ജീവനക്കാരോടും, അധ്യാപകരോടും ആഹ്വാനം ചെയ്തു. ഓഫീസ് തല പ്രചാരണ സ്കോഡുകൾ, കോർണർ യോഗങ്ങൾ, പ്രാദേശിക ധർണ്ണകൾ തുടങ്ങിയ വിപുലമായ പ്രചാരണ പ്രവർത്തനങ്ങക്ക് കൺവൻഷൻ രൂപം നൽകി. കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 22 ന് യൂണിയന്‍ ജില്ലാ സെന്ററില്‍ നടത്തി. സി..ടി.യു ജില്ലാ സെക്രട്ടറി വി വി ബേബി ഉദ്ഘാടനം ചെയ്തു.