തൊടുപുഴ : ദ്വിദിന ദേശീയപണിമുടക്ക് നോടനുബന്ധിച്ച് അധ്യാപകരും ജീവനക്കാരും സമ്പൂർണ്ണമായി പണിമുടക്കിയതിനെ തുടർന്ന് ജില്ലയിലെ സർക്കാർ ഓഫീസുകളും നിശ്ചലമായി.
             കോടതി വിധിയെ തുടർന്ന് പുറത്തു വന്ന വാർത്തകളും ചില മാധ്യമങ്ങളുടെ ഊതിപ്പെരുപ്പിച്ച ഭീതിജനകമായ തലക്കെട്ടുകളും ഡയസ്നോണും തള്ളിക്കളഞ്ഞ്  ജില്ലയിലെ അധ്യാപകരും ജീവനക്കാരും പണിമുടക്കിൽ ഉറച്ചുനിന്നു. അവശ്യ സർവീസിന് ഭാഗമായി ആശുപത്രികൾ ഒഴികെ ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളും അടഞ്ഞു കിടന്നു. കളക്ട്രേറ്റും ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളും മുഴുവൻ ജില്ലാതല ഓഫീസുകളും പൂർണ്ണമായ പണിമുടക്കിലായിരുന്നു. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലെയും ഓഫീസുകളും വിദ്യാലയങ്ങളും തുറന്നു പ്രവർത്തിച്ചില്ല.
          തൊടുപുഴ, ചെറുതോണി, കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം,മൂന്നാർ, അടിമാലി, എന്നിവിടങ്ങളിൽ നടന്ന പണിമുടക്ക് റാലികളിലും നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പണിമുടക്ക് ധർണകളിൽ വിവിധ സർവീസ് സംഘടനാ നേതാക്കളായ ടി എം ഹാജറ, ഡി ബിനിൽ, ഡോ. കെ കെ ഷാജി, വി ബി വിനയൻ, സി എസ് മഹേഷ്,കെ കെ പ്രസുഭകുമാർ,ആർ ബിജുമോൻ,എ എം ഷാജഹാൻ,കെ ആർ ഷാജിമോൻ,എസ് സുനിൽകുമാർ, എം രമേശ്‌, എം ആർ രജനി, പി എ ജയകുമാർ, ജയൻ പി വിജയൻ, കെ എസ് രാകേഷ്,വി എസ് സുനിൽ,കെ സി സജീവൻ,ടി ജി രാജീവ്‌,രാജീവ്‌ ജോൺ,എന്നിവർ പ്രസംഗിച്ചു.
         പണിമുടക്ക് സമ്പൂർണ്ണ വിജയമാക്കിയ ജീവനക്കാരെയും അധ്യാപകരെയും ആക്ഷൻ കൗൺസിൽ കൺവീനർ സി എസ് മഹേഷും സമരസമിതി ചെയർമാൻ ഡി ബിനിലും അഭിവാദ്യം ചെയ്തു.