മാർച്ച് 28, 29 തീയതികളിലായി നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി   ജില്ലയിലെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ജില്ലാ കൺവെൻഷൻ ഫെബ്രുവരി 22 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്  3 മണിക്ക് തൃശൂർ മുണ്ടശ്ശേരി ഹാളിൽ ചേർന്നു കൺവെൻഷൻ എ.ഐ.ടി.യു.സി. ജില്ലാ സിക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു .KSTA സംസ്ഥാന സെക്രട്ടറി ടി.വി.മദന മോഹനൻ,  KGOF ജനറല്‍ സെക്രട്ടറി. വി.എം.ഹാരിസ്,NGO UNION സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം.ഹാജിറ, FSETO ജില്ലാ പ്രസിഡൻ്റ് വി വി ശശി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് & ടീച്ചേഴ്സ്   ജില്ലാ കൺവീനർ E നന്ദകുമാർ സ്വാഗതം പറഞ്ഞു,അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി ജില്ലാ കൺവീനർ  എം.യു.കബീർ അധ്യക്ഷം  വഹിച്ചു