ദ്വിദിന ദേശീയ പണിമുടക്ക് ജില്ലാ മാർച്ച്
പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി 2019 ജനുവരി 8, 9 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം ആക്ഷൻ കൗൺസിലിന്റെയും, സമര സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാലക്കാട് അഞ്ചു വിളക്ക് പരിസരത്തുനിന്നും ജില്ലാ കളക്ടറേറ്റിലേക്ക് ജീവനക്കാരും, അധ്യാപകരും ജില്ലാ മാർച്ച് നടത്തി.
തുടർന്ന് പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പൊതുയോഗം സി ഐ ടി യു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്‌ഥാന സെക്രട്ടറിയറ്റ് അംഗം വി സി ജയപ്രകാശ് അധ്യക്ഷനായി. എ ഐ ടി യു സി സംസ്‌ഥാന സെക്രട്ടറി കെ മല്ലിക, കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് പി വേണുഗോപാലൻ, എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ മാത്യു എന്നിവർ സംസാരിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ആർ സാജൻ സ്വാഗതവും, കെ ജി ഒ എ ജില്ലാ സെക്രട്ടറി ഐ ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.