2022 മാര്‍ച്ച 28,29 തിയ്യതികളില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്ക് വിജയിപ്പിക്കുന്നതിനായി മലപ്പുറം ബസ് സ്റ്റാന്‍റ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൌണ്‍സില്‍ ജില്ലാ കണ്‍വീനര്‍ കെ.വിജയകുമാര്‍  സ്വാഗതം പറഞ്ഞു. എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.രാജചന്ദ്രന്‍, വിനോദ് എന്‍ നീക്കാമ്പുറത്ത്, ഡോ.നൌഫല്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. എച്ച് വിന്‍സെന്‍റ് അദ്ധ്യക്ഷത വഹിച്ചു. ആക്ഷന്‍ കൌണ്‍സില്‍ ജില്ലാ ചെയര്‍മാന്‍ പി.എ.ഗോപാലകൃഷ്ണന്‍ നന്ദി പറഞ്ഞു.