മാർച്ച് 28,29 – ദ്വിദിന ദേശീയ പണിമുടക്ക് – ജീവനക്കാരും, അധ്യാപകരും പണിമുടക്ക് നോട്ടീസ് നൽകി.

              2022 മാർച്ച് 28, 29 തീയതികളിൽ ഇന്ത്യയിലെ തൊഴിലാളി വർഗ്ഗം ഒന്നടങ്കം, കർഷകർ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളുടെ വലിയ പിന്തുണയോടെ ദ്വിദിന പണിമുടക്കിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം രാജ്യത്തെ വിദ്യാഭ്യാസ – സേവനമേഖലകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തി സംസ്ഥാന ജീവനക്കാരും, അധ്യാപകരും ഈ പണിമുടക്കിൽ പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. പണിമുടക്ക് സമ്പൂർണ്ണമാക്കുന്നതിനായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സും, അധ്യാപക സർവീസ് സംഘടനാ സമരസമിതിയും സംയുക്തമായി സംസ്ഥാന, ജില്ലാ ,താലൂക്ക് ഭരണാധികാരികൾക്ക് പണിമുടക്ക് നോട്ടീസ് കൈമാറി. വിവിധ കേന്ദ്രങ്ങളിൽ നിന്നും  ഉജ്ജ്വലപ്രകടനമായാണ്  പണിമുടക്ക് നോട്ടീസ് നൽകിയത്.

                   തിരുവനന്തപുരത്ത്  സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രകടനം ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് കൺവീനർ എം.എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു.