ദ്വിദിന ദേശീയ പണിമുടക്ക് – പണിമുടക്ക് നോട്ടീസ് നല്‍കുന്നു
മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി പണിമുടക്ക് നോട്ടീസ് നല്‍കി. വയനാട് കളക്ടറേറ്റിനു മുന്നില്‍ ആക്ഷൻ കൗൺസിലിന്റെയും അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തില്‍ പ്രകടനം നടന്നു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.