ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിന്റെയും അധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിൽ ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിൽ പണിമുടക്ക് റാലി നടത്തി.
 ജില്ലാ കേന്ദ്രമായ തൃശൂരില്‍ താലൂക്ക് ഓഫീസിനു മുന്നില്‍ നിന്ന് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നിലേക്ക് റാലി നടന്നു. റാലിക്ക് ശേഷം നടന്ന പൊതുയോഗം കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വി.മദനമോഹനന്‍ ഉത്ഘാടനം ചെയ്തു. സമരസമിതി ജില്ലാ കണ്‍വീനര്‍ എം.യു.കബീര്‍ അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ ഇ.നന്ദകുമാർ സ്വാഗതവും കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി ഐ.കെ.മോഹന്‍ നന്ദിയും പറഞ്ഞു. കെ.ജി.ഒ.എഫ്.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എം.പ്രദീപ് അഭിവാദ്യം ചെയ്തു സംസാരിച്ചു. എന്‍.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി പി.ബി.ഹരിലാൽ, കെ.ജി.എന്‍.എ. സംസ്ഥാന ട്രഷറർ എന്‍.ബി.സുധീഷ്കുമാര് എന്നിവര് നേതൃത്വം നല്‍കി.