പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക;
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക.
കേന്ദ്ര സർവീസിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തരമായി നികത്തുക.
പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക.
ദേശീയ വിദ്യാഭ്യാസ നയം -2020 ഉപേക്ഷിക്കുക.
ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക.
തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക.
സ്ഥിരം തസ്തികളിൽ ജോലിചെയ്യുന്ന കരാർ – ദിവസ വേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക.
ആശ്രിത നിയമന വ്യവസ്ഥയിലെ തടസങ്ങളും നിയന്ത്രണങ്ങളും നീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടിപ്പിക്കുന്ന
കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ 3 ന് നടക്കുന്ന ദില്ലി മാർച്ചിന്റെ മുന്നോടിയായി കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്ക് കൺവെൻഷനുകൾ നടന്നു.
കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ചു നടന്നു കണ്ണൂർ താലൂക്ക് കൺവെൻഷൻ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം കെ രഞ്ജിത്ത് പ്രസംഗിച്ചു. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്സ് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അനു കവിണിശ്ശേരി അധ്യഷത വഹിച്ചു. എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും പ്രസിഡണ്ട് എൻ അജയകുമാർ നന്ദിയും പറഞ്ഞു.
പയ്യന്നൂർ താലൂക്ക് കൺവെൻഷൻ എൻജിഒ യൂണിയൻ പയ്യന്നൂർ ഏരിയ സെന്ററിൽ വച്ച് ചേർന്നു.
കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്സ് നേതാവ് കെ എം വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ വി ഷിജിത്ത്, ദീപു എസ് എന്നിവർ പ്രസംഗിച്ചു. വി പി രജനീഷ് അദ്ധ്യത വഹിച്ചു. പി വി സുരേന്ദ്രൻ സ്വാഗതവും എം രേഖ നന്ദിയും പറഞ്ഞു.
തലശ്ശേരി താലൂക്ക് കൺവെൻഷൻ ബ്രണ്ണൻ ഹൈ സ്കൂളിൽ വെച്ച് നടന്നു.
യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു.
മോഹനൻ, മനോജ് ചാത്തോത്ത്, വിനീത്കുമാർ , സഹീഷ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ജയരാജൻ കാരായി സ്വാഗതവും ടി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ചു നടന്നു കണ്ണൂർ താലൂക്ക് കൺവെൻഷൻ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന ഉദ്ഘാടനം ചെയ്യുന്നു