നവകേരള സദസ്സുമായി ബന്ധപ്പെട്ട് കേരള എൻ ജി ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു. കണ്ണൂർ താലൂക്ക് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. പുതിയതെരുവിൽ നടന്ന സമാപന പരിപാടി നവകേരള സദസ് കണ്ണൂർ മണ്ഡലം കൺവീനർ എ ഡി എം കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.