കേരള എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024 ഫെബ്രുവരി 25 മുതൽ 28 വരെ ജില്ലയിൽ പര്യടനം നടത്തിയ “നാം ഇന്ത്യയിലെ ജനങ്ങൾ” കലാജാഥ അംഗങ്ങൾക്ക് അനുമോദനം നൽകി. 2024 മെയ് 17 ന് യൂണിയൻ ജില്ലാ സെന്ററിൽ നടന്ന അനുമോദന യോഗം ചലച്ചിത്ര നടൻ സുധി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് സംസാരിച്ചു. ജില്ലയിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരും എൻ ജി ഒ ആട്സിന്റെ പ്രവർത്തകരുമായ അനിൽകുമാർ ടി പി, രഘൂത്തമൻ എം കെ, സജീവൻ കെ, അതുല്യ കിരൺ ആർ, റൈഹാനത്ത് ടി കെ, ശോഭ ഇ, ബിനീഷ്കുമാർ കെ കെ, ബാബു വി കെ, ജിസ എം ഒ, ഷൈനി പി പി, ഷാജി കെ എൻ, രാജേഷ് ആർ സി എന്നിവരാണ് കലാജാഥയിലെ അംഗങ്ങൾ. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം ദൈത്യേന്ദ്രകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ സ്വാഗതവും എൻ ജി ഒ ആട്സ് കൺവീനർ എസ് സതീഷ്കുമാർ നന്ദിയും പറഞ്ഞു.