കേരള എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ കമ്മിറ്റി കലാകായിക സാംസ്കാരിക സമിതി ജ്വാലയുടെ ആഭിമുഖ്യത്തില്‍ 2021 മാര്‍ച്ച് 1 മുതല്‍ 5 വരെ ജില്ലയില്‍ പര്യടനം നടത്തുന്ന “നേരറിവുകള്‍” കലാജാഥ മലപ്പുറത്ത് മാര്‍ച്ച് 1ന് കവി മണമ്പൂര്‍ രാജന്‍ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും ജാഥാ മാനേജര്‍ കെ.സി.ഹസിലാല്‍ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗം എ.കെ.കൃഷ്ണപ്രദീപ്, സംസ്ഥാന കമ്മിറ്റിയംഗം എം.കെ.വസന്ത എന്നിവര്‍ പങ്കെടുത്തു.