കേരള എന്‍.ജി.ഒ.യൂണിയന്‍റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 1 മുതല്‍ 5 വരെ നടക്കുന്ന നേരറിവുകള്‍ ജില്ലാ കലാജാഥ പ്രശസ്തകവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള എന്‍.ജി.യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് സി.വി.സുരേഷ് കുമാര്‍, മാത്യു എം അലക്സ്, എസ് ലക്ഷ്മീദേവി, എസ് ബിനു, ആദര്‍ശ്കുമാര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. കേരള സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ തുറന്ന് കാണിക്കുന്ന ലഘുനാടകവും സംഗീതശില്പവും അടങ്ങുന്ന കലാജാഥയുടെ രചന സുരേഷ് ബാബു ശ്രീസ്ഥ സംവിധാനം മനോജ് നാരായണന്‍.  കലാജാഥയില്‍ കെ. എസ്.ഹരികുമാര്‍, ജി.ജയരാജ്,  സ്റ്റാന്‍ലി എം. ജേക്കബ്, കനീഷ് കുമാര്‍, അരുണ്‍ കുമാര്‍ ബി., സുനില്‍കുമാര്‍, ലാല്‍കുമാര്‍ ടി,  പീറ്റര്‍ എന്‍ ഐ, , കെ.കെ. അശോകന്‍, ടി. രമാഭായി, സുഗന്ധി, എന്‍ സുവര്‍ണ്ണ എന്നിവര്‍ അരങ്ങിലെത്തും.