ശേഖരിച്ച ഒപ്പുകൾ ഏറ്റുവാങ്ങി
                 പി എഫ് ആർ ഡി എ നിയമം പിൻവലിച്ച് പങ്കാളിത്ത പെൻഷൻ അവസാനിപ്പിക്കുക, കരാർ, കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ് എസ് ഇ ടി ഒ, കേന്ദ്ര കോൺഫെഡറേഷൻ  പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്കുകളിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ, എഫ് എസ് ഇ ടി ഒ സംസ്ഥാന നേതാവും എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സുജാത കൂടത്തിങ്കൽ ഏറ്റു വാങ്ങി.
             തുടർന്ന് നടന്ന ചടങ്ങിൽ കേന്ദ്ര കോൺഫെഡറേഷൻ നേതാവ് ഉണ്ണികൃഷ്ണൻ ചാഴിയാട് ആദ്യക്ഷനായി. കേന്ദ്ര കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം വി ഹരി, കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് പി വേണുഗോപാലൻ, ജില്ലാ സെക്രട്ടറി എം എ അരുൺ കുമാർ, കെ എം സി എസ് യു ജില്ലാ സെക്രട്ടറി മോഹൻദാസ്, കെ.ജി. എൻ.എ ജില്ലാ സെക്രട്ടറി സുരേഷ് കുമാർ, പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി മനേഷ് എം കൃഷ്ണ എന്നിവർ അഭിവാദ്യം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ആർ സാജൻ സ്വാഗതവും, എൻ എഫ് പി ഇ ജില്ലാ സെക്രട്ടറി വി മുരുകൻ നന്ദിയും പറഞ്ഞു.
             ശേഖരിച്ച ഒപ്പുകൾ പ്രധാന മന്ത്രിക്ക് സമർപ്പിക്കുന്നതിന് വേണ്ടി ജില്ലാ കളക്ടർ ഏറ്റുവാങ്ങി. വിവിധ താലൂക്കുകളിൽ നിന്ന് എഫ് എസ് ഇ ടി ഒ പ്രവർത്തകർ പങ്കെടുത്തു.